city-gold-ad-for-blogger

മകള്‍ പിറന്ന സന്തോഷത്തില്‍ മധുരം വിതരണം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 12.06.2014) മകള്‍ പിറന്ന സന്തോഷത്തില്‍ ആശുപത്രിയില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു.

കുമ്പള ആരിക്കാടി ഓള്‍ഡ് റോഡിലെ ഐ.കെ. അബ്ദുല്‍ അസീസാണ്(33) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് കാസര്‍കോട്ടെ ഒരു സ്വകാര്യാശുപത്രിയിലായിരുന്നു സംഭവം. ഭാര്യ കുബ്‌റ ഈ ആശുപത്രിയില്‍ വെച്ച് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. ആശുപത്രിയിലെത്തി കുഞ്ഞിന്റെ ചെവിയില്‍ ബാങ്കു വിളിച്ച അസീസ് ബന്ധുക്കല്‍ക്കു മധുരം നല്‍കുന്നതിനിടെ കുഴഞ്ഞു വീഴുകയും ഉടന്‍ തന്നെ മരണപ്പെടുകയുമായിരുന്നു.

ആരിക്കാടിയില്‍ ബേക്കറി നടത്തുന്ന അസീസ് യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്. പരേതനായ ഐ.കെ. അബ്ദുര്‍ റഹ്മാന്‍ ഹാജിയുടെ മകനാണ്. സഹോദരങ്ങള്‍: അബ്ബാസ്, അഷ്‌റഫ്, ഖലീല്‍, സൈനബ, സുഹ്‌റ, ഖൂബ്‌റ.
മകള്‍ പിറന്ന സന്തോഷത്തില്‍ മധുരം വിതരണം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia