city-gold-ad-for-blogger

വ്യാപാരി നേതാവ് പി. രാഘവന്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 14.08.2014) കാസര്‍കോട്ടെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന പി. രാഘവന്‍ (72) നിര്യാതനായി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നേരത്തെ കോട്ടക്കണ്ണിയിലായിരുന്ന രാഘവന്‍ കുഡ്‌ലുവില്‍ താമസിച്ചു വരികയായിരുന്നു. നഗരത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് വ്യാപാരിയായിരുന്നു.

ഒരു ദശാബ്ദത്തോളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ടായിരുന്ന രാഘവന്‍ ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. കാസര്‍കോട് വ്യാപാര ഭവന്‍ നിര്‍മ്മാണത്തിലും അദ്ദേഹം പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. വ്യാപാരഭവന്‍ ഉദ്ഘാടന സമയത്ത് കാസര്‍കോട് യൂണിറ്റിന്റെ പ്രസിഡണ്ടായിരുന്നു.

ഭാര്യ: പ്രേമ. മക്കള്‍: രാഹുല്‍ (വ്യാപാരി), രാഖില്‍ (സൗദി), റോഷന്‍ (ബംഗളൂരു), റിന്‍ഷിന്‍ (മാഞ്ചസ്റ്റര്‍). മരുമക്കള്‍: അയന, ബീന. സഹോദരങ്ങള്‍: ഗംഗാധരന്‍, ജനാര്‍ദനന്‍, പത്മിനി, പരേതനായ കൃഷ്ണന്‍.

മരണവിവരമറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളടക്കം നിരവധി പേര്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയും ആശുപത്രിയിലെത്തിയിരുന്നു. കാസര്‍കോട്ടെ വ്യാപാരികളെ സംഘടിപ്പിക്കുന്നതിലും അവരുടെ പ്രശ്‌നങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും പ്രവര്‍ത്തിച്ച നേതാവായിരുന്നു രാഘവനെന്ന് ടി.ഇ.അബ്ദുല്ല അനുസ്മരിച്ചു.

വ്യാപാരി നേതാവ് പി. രാഘവന്‍ നിര്യാതനായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia