കെ.എസ്.ആര്‍.ടി.സി. ബസ് ഒമ്‌നിയിലിടിച്ച് ഒരാള്‍ മരിച്ചു
May 17, 2012, 09:30 IST
മഞ്ചേശ്വരം: കെ.എസ്.ആര്‍.ടി.സി. ബസ് ഒമ്‌നി വാനിലിടിച്ച് ഉള്ളാള്‍ സ്വദേശിയായ കരാറുകാരന്‍ മരിച്ചു. കറോഡയിലാണ് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. ഉള്ളാളിലെ പൊതുമരാമത്ത് കരാറുകാരന്‍ പത്മനാഭ ഭണ്ഡാരി (50)യാണ് മരിച്ചത്. സഹായിയായ ശിവശങ്കറി(22)നെ ഗുരുതരമായ പരിക്കുകളോടെ തൊക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9 മണിക്ക് കറോഡയിലെ പള്ളിക്ക് സമീപമാണ് അപകടം. മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് എതിരെ വന്ന ഒമ്‌നി വാനില്‍ ഇടിക്കുകയായിരുന്നു. തകര്‍ന്ന വാനില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് ഭണ്ഡാരിയെയും സഹായിയെയും പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പത്മനാഭന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Manjeshwaram, Kasaragod, Omni Van, Accident, KSRTC-bus, Obituary