city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പളയില്‍ ബൈക്കും KSRTCബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ജനകൂട്ടം ബസ് തകര്‍ത്തു

Arafath.
ഉപ്പള: ഉപ്പളയില്‍ ബൈക്കും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെയാണ് സംഭവം. ഉപ്പള ബപ്പായതൊട്ടിയിലെ അറഫാത്ത്(18)ആണ് മരിച്ചത്. കെ.എ 19 എഫ് 2784 നമ്പര്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസാണ് ബൈക്കിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അറഫാത്തിനെ ഉടന്‍ തന്നെ ഉപ്പള സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ് പ്രകോപിതരായ ജനകൂട്ടം അടിച്ച് തകര്‍ക്കുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മംഗലാപുരം റൂട്ടില്‍ അരമണിക്കൂറോളം വാഹനഗതാഗതം സ്തംഭിച്ചു. . കുമ്പള സി.ഐ ടി.പി രഞ്ജിത്ത്, മഞ്ചേശ്വരം എസ്.ഐ രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പരാതി. ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും അക്രമം ഉണ്ടായതോടെ സ്ഥലം വിട്ടു.
ബപ്പായി തൊട്ടിയിലെ അഷ്‌റഫ്-ഫര്‍സാന ദമ്പതതികളുടെ മകനാണ് മരിച്ച അറാഫത്ത്. സഹോദരങ്ങള്‍: അമാന്‍, ഷിഫ
ഉപ്പളയില്‍ ബൈക്കും KSRTCബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ജനകൂട്ടം ബസ് തകര്‍ത്തു

ഉപ്പളയില്‍ ബൈക്കും KSRTCബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ജനകൂട്ടം ബസ് തകര്‍ത്തു

ഉപ്പളയില്‍ ബൈക്കും KSRTCബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ജനകൂട്ടം ബസ് തകര്‍ത്തു

ഉപ്പളയില്‍ ബൈക്കും KSRTCബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ജനകൂട്ടം ബസ് തകര്‍ത്തു

ഉപ്പളയില്‍ ബൈക്കും KSRTCബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ജനകൂട്ടം ബസ് തകര്‍ത്തു
ഉപ്പളയില്‍ ബൈക്കും KSRTCബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ജനകൂട്ടം ബസ് തകര്‍ത്തു
Photo: Nihal Ahmad

Keywords: Uppala, KSRTC-bus, Bike, Accident, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia