city-gold-ad-for-blogger

കെഎസ്ഇബി റിട്ട. സീനിയര്‍ സൂപ്രണ്ട് കുശാല്‍നഗര്‍ പ്രകാശത്തിലെ കെ വി കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.02.2017) കെഎസ്ഇബി റിട്ട. സീനിയര്‍ സൂപ്രണ്ട് കുശാല്‍നഗര്‍ പ്രകാശത്തിലെ കെ വി കുഞ്ഞിക്കണ്ണന്‍(76) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ സമുദായ ശ്മശാനത്തില്‍ നടക്കും.

ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, ഇലക്ട്രിസിറ്റി എംപ്ലോയീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഹൊസ്ദുര്‍ഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെഎസ്ഇബി റിട്ട. സീനിയര്‍ സൂപ്രണ്ട് കുശാല്‍നഗര്‍ പ്രകാശത്തിലെ കെ വി കുഞ്ഞിക്കണ്ണന്‍ നിര്യാതനായി


ഭാര്യ: എം കെ പ്രേമാവതി. മക്കള്‍: സുധീഷ് (ഖത്തര്‍), സുമേഷ് (അധ്യാപകന്‍, എസ്എടി സ്‌കൂള്‍, മഞ്ചേശ്വരം), ശ്രീഷ്മ. മരുമക്കള്‍: സി മനോജ് (ഏരിയാ മാനേജര്‍, ട്രോപിക്കല്‍ അഗ്രോ), കെ രശ്മി (പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ആര്‍ ജയശ്രീ. സഹോദരങ്ങള്‍: മീനാക്ഷി, കൃഷ്ണന്‍ അരയി.

Keywords: Obituary, Kanhangad, Death, KSEB Rt. Sr. superintendent KV Kunhikkannan Kushal Nagar passed away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia