കെ എസ് ഇ ബി കരാര്‍ തൊഴിലാളി പോസ്റ്റില്‍ നിന്നും വീണു മരിച്ചു
Oct 6, 2016, 21:22 IST
വിദ്യാനഗര്‍: (www.kasargodvartha.com 06/10/2016) കെ എസ് ഇ ബി കരാര്‍ തൊഴിലാളി പോസ്റ്റില്‍ നിന്നും വീണ് മരിച്ചു. ബേള ദര്‍ബത്തടുക്കയിലെ കൃഷ്ണന്‍ (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഉദയഗിരിയിലാണ് അപകടം.
പുതുതായി നിര്‍മിക്കുന്ന 33 കെവി സബ്‌സ്റ്റേഷനിലേക്ക് ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി തൂണില്‍ നിന്നു കമ്പി വലിച്ച് ഡിസ്‌ക്കിന്റെ ഹുക്കിലെ ക്ലീറ്റില്‍ ഘടിപ്പിക്കവെ ക്ലിപ്പ് ഇളകി കമ്പികളും അതില്‍ ഘടിപ്പിച്ച ഇന്‍സുലേറ്റര്‍ ഡിസ്‌ക്കുമായി തൊഴിലാളി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതരായ ചൗക്കാര്‍ - ലളിത ദമ്പതികളുടെ മകനാണ്. ഭാര്യ: സരസ്വതി. മക്കളില്ല. സഹോദരി: രേവതി.
Keywords : Vidya Nagar, Death, Obituary, Electric Post, Kasaragod, Udayagiri, KSEB, KSEB employee dies after falling from electric post.