തളങ്കരയിലെ കെ.എസ് അഹ്‌മദ് കുഞ്ഞി ഹാജി നിര്യാതനായി
Aug 31, 2014, 13:25 IST
തളങ്കര: (www.kasargodvartha.com 31.08.2014) മുസ്ലിം ലീഗ് നേതാവും മത- സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ തളങ്കര ഗസ്സാലി നഗര്‍ ആഷ്യാന മന്‍സിലിലെ കെ.എസ് അഹ്‌മദ് കുഞ്ഞി ഹാജി (74) നിര്യാതനായി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പരേതരായ പട്ടേല്‍ ഷേഖ് അലി- ആഇഷ ദമ്പതികളുടെ മകനാണ്. നിലവില്‍ മുസ്ലിം ലീഗ് 26-ാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ടാണ്.
നേരത്തെ പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടറായിരുന്ന അഹ്‌മദ് കുഞ്ഞി ഹാജി, മംഗലാപുരത്ത് ബാഗ് ബിസിനസും നടത്തി വന്നിരുന്നു. കപ്പല്‍ ജീവനക്കാരനായും ജോലി ചെയ്തിരുന്നു. തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘം സ്ഥാപക മെമ്പര്‍, കണ്ണൂര്‍ സര്‍ സയ്യിദ് കോളജ് കൗണ്‍സില്‍ അംഗം, ഗസ്സാലി മസ്ജിദ് മുന്‍ പ്രസിഡണ്ട്, മാലിക് ദീനാര്‍ ജുമാമസ്ജിദ് മുന്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സി.എ ഫാത്വിമ. മക്കള്‍: നൗഷാദ്, മന്‍സൂര്‍, ഷിഫാസ് (മൂവരും ദുബൈ), സര്‍ഫ്രാസ്, എം.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയുമായ സഹീർ ആഷിഫ്, റുക്‌സാന. മരുമക്കള്‍: ഷബാന നെല്ലിക്കുന്ന്, ബസ് രിയ പൈക്ക, എല്‍.പി അഫ്താബി, റസീന നീലേശ്വരം, റൈഹാന തളങ്കര, മുസ്തഫ കുഞ്ഞിക്കാനം. സഹോദരങ്ങള്‍: മറിയംബി, ബീവിഞ്ഞി, മുഹമ്മദ്, അബ്ദുല്ലക്കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, ബെള്ളൂര്‍ ഇബ്രാഹിം കുഞ്ഞി ഹാജി, ബീഫാത്വിമ, ഉമ്മാലിക്കുഞ്ഞി. ഖബറടക്കം ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പാക്കിസ്ഥാനില്‍ പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടി; 7 പേര് കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Thalangara, Malik deenar, Died, Obituary, K.S Ahammed Kunhi Haji,
Advertisement: