Obituary | കെഎസ് അബ്ദുല്ല ഇൻഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയർമാൻ കെ എസ് അർശാദ് അന്തരിച്ചു
Feb 15, 2023, 20:58 IST
തളങ്കര: (www.kasargodvartha.com) കെഎസ് അബ്ദുല്ല ഇൻഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയർമാൻ കെ എസ് അർശാദ് (44) അന്തരിച്ചു. അസുഖത്തെ തുടർന്ന് ബുധനാഴ്ച രാത്രിയോടെ ബെംഗ്ളൂറിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം വ്യാഴാഴ്ച പുലർചെ ആറ് മണിയോടെ തളങ്കരയിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് 12.30 മണിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Latest-News, Kerala, Kasaragod, KS Abdulla, Obituary, Death, Thalangara, Birthday, KS Arshad Passed Away.
കാസർകോടിന്റെ സമസ്‌ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച പൗരപ്രമുഖനും മുസ്ലിം ലീഗ് കാസർകോട് മുന്‍ ജില്ലാ പ്രസിഡണ്ടും വ്യവസായിയുമായിരുന്ന കെഎസ് അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുരയ്യ. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, വാഹിദ്.
സഹോദരങ്ങൾ: കെഎസ് ഹബീബ് (ചെയര്‍മാന്‍, മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി), കെഎസ് അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍), ഹനീഫ്, ആഇശ, മറിയം, ഹാജറ, മിസ്‌രിയ, ഖൈറുന്നീസ.