ഉടുമുണ്ടില്‍ കാല്‍ കുടുങ്ങി വീണ് തലയ്ക്ക് പരിക്കേറ്റയാള്‍ മരിച്ചു
Mar 19, 2013, 15:21 IST
രാജപുരം: ഉടുമുണ്ടില്‍ കാല്‍ കുടുങ്ങി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്‍ മരണപ്പെട്ടു. കള്ളാര്‍ പെരുമ്പള്ളിയിലെ കാത്തുനായ്ക്കിന്റെ മകന്‍ പി. കെ. കൃഷ്ണനാണ് (45) മരണപ്പെട്ടത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് കയറുന്നതിനിടെ കൃഷ്ണന്റെ കാല്‍ ഉടുമുണ്ടില്‍ കുടുങ്ങുകയും ഇതേ തുടര്‍ന്ന് വീഴുകയുമായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Rajapuram, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News