Demise | കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത് പ്രസിഡണ്ടും സിപിഎം നേതാവുമായ കെ പി വത്സലന്‍ അന്തരിച്ചു
● അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
● ഹൊസ്ദുര്‍ഗ് സര്‍കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനായിരുന്നു.
● സംസ്‌കാര ചടങ്ങുകള്‍ കള്ളപ്പാത്തി പൊതു ശ്മശാനത്തില്‍.
നീലേശ്വരം: (KasargodVartha) സിപിഎം കാസര്‍കോട് ജില്ലാ കമിറ്റി അംഗവും കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത് പ്രസിഡണ്ടുമായിരുന്ന കെ പി വത്സലന്‍ (57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കര്‍ഷക സംഘം ജില്ലാ കമിറ്റി അംഗമായിരുന്ന വത്സലന്‍ സിപിഎമ്മില്‍ നിരവധി പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
സിപിഎം ചെറുവത്തൂര്‍ ഏരിയാ സെക്രടറി, ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ ജോ. സെക്രടറി, എസ്എഫ്‌ഐ അവിഭക്ത തൃക്കരിപ്പൂര്‍ ഏരിയാ സെക്രടറി, കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൊസ്ദുര്‍ഗ് സര്‍കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും ചീമേനി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.
സിപിഎം ചെറുവത്തൂര്‍ ഏരിയാ കമിറ്റി ഓഫീസിലും, ചീമേനി ലോകല്‍ കമിറ്റി ഓഫീസിലും, പള്ളിപ്പാറ ബ്രാഞ്ച് ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ കള്ളപ്പാത്തി പൊതു ശ്മശാനത്തില്‍ നടക്കും.
#KPValsalan #CPM #Kasargod #Kerala #RIP #condolences #politicalleader