സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് കെ പി കോയമ്മ തങ്ങള്‍ അന്തരിച്ചു
Aug 13, 2015, 17:35 IST
പൊവ്വല്‍: (www.kasargodvartha.com 13/08/2015) പ്രമുഖ പണ്ഡിതനും സമസ്ത ജില്ലാ വൈസ് പ്രസിഡണ്ടും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ പൊവ്വല്‍ മാസ്തിക്കുണ്ടിലെ സയ്യിദ് ഉമര്‍ കോയമ്മ തങ്ങള്‍(കെ പി കെ തങ്ങള്‍-67) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ആറു മാസത്തോളമായി ചികിത്സയിലായിരുന്നു.
മാസ്തിക്കുണ്ട് ബദ്രിയ മസ്ജിദ് പ്രസിഡണ്ടുമായിരുന്നു. പരേതരായ സയ്യിദ് ഹാമിദ് പൂക്കോയ തങ്ങള്‍ മാട്ടൂല്‍-സയ്യിദത്ത് ഫാത്തിമത്ത് സുഹ്‌റ കുഞ്ഞിബി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഉമ്മു കുല്‍സൂം, സല്‍മാ ബീവി. മക്കള്‍: സയ്യിദ് ശിഹാബ് തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി.
സഹോദരങ്ങള്‍: കെ.പി.പി തങ്ങള്‍ (കണ്ണൂര്‍ ജില്ലാ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്), എം.എസ് തങ്ങള്‍ മദനി (ചീഫ് അമീര്‍, മജ്‌ലിസുന്നൂര്‍ കര്‍ണാടക), എം.കെ.കെ തങ്ങള്‍, പരേതരായ ഇമ്പിച്ചക്കോയ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, മുല്ലക്കോയ തങ്ങള്‍. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ മാസ്തിക്കുണ്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
(UPDATED)
Keywords: Death, Obituary, Kasaragod, Kerala, KP Koyamma Thangal, Povval, KP Koyamma Thangal passes away.
Advertisement: