Found Dead | ഒളവണ്ണയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
*വിളിച്ചിട്ട് മൊബൈല്‍ ഫോണ്‍ എടുത്തിരുന്നില്ല.
*സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്.
*താലൂക് ദുരന്തനിവാരണ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്.
കോഴിക്കോട്: (KasargodVartha) ഒളവണ്ണ കൊടിനാട്ട് മുക്കില്‍ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കടുക്കാശ്ശേരി താഴം അശ്വതി ഭവനില്‍ എസ് നകുലന്‍ (27) ആണ് മരിച്ചത്. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ഏതാനും ദിവസങ്ങളായി വിളിച്ചിട്ട് മൊബൈല്‍ ഫോണ്‍ എടുക്കാത്തതും പുറത്ത് കാണാത്തതിനെയും തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പന്തീരങ്കാവ് പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി. താലൂക് ദുരന്തനിവാരണ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിദേശത്ത് ജോലി ചെയ്തിരുന്ന നകുലന്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. സ്വന്തം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഷൈജുവിന്റെയും പരേതയായ രത്‌നമണിയുടെയും മകനാണ്. സഹോദരങ്ങള്‍: രാജീവന്‍, അശ്വതി.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)