city-gold-ad-for-blogger

Accident | വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

Image representing Youth died in road accident in Kottayam
Representational Image Generated by Meta AI

● കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോമോന്‍ ജിന്‍സണ്‍ ആണ് മരിച്ചത്.
● ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു.
● യുവാക്കളുടെ ബൈക്ക് എതിരെവന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. 
● എംസി റോഡില്‍ കാളികാവ് പള്ളിയുടെ സമീപത്താണ് അപകടം നടന്നത്. 

കോട്ടയം: (KasargodVartha) വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോമോന്‍ ജിന്‍സണ്‍ (21) ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. 

എംസി റോഡില്‍ കാളികാവ് പള്ളിയുടെ സമീപം ജിജോ സഞ്ചരിച്ച ബൈക്ക് ഒരു വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഇലക്കാട് പള്ളിയില്‍ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് ഭാഗത്തേക്ക് പോയി മടങ്ങി വരുകയായിരുന്നു യുവാക്കള്‍. ഇതിനിടെ എതിര്‍ദിശയില്‍നിന്ന് വന്ന വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡില്‍ തെറിച്ചുവീണു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയില്‍ ജിന്‍സന്‍ - നിഷ ദമ്പതികളുടെ മകനാണ് മരിച്ച ജിജോമോന്‍ ജിന്‍സണ്‍. സഹോദരിമാര്‍: ദിയ, ജീന.

ഈ ദാരുണ അപകടവാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Youth died in a road accident hours before his wedding in Kottayam. Jijo Mon Jinson (21) lost his life in the accident on MC Road. His friend is in critical condition.

#RoadAccident #Tragedy #Kottayam #Kerala #Wedding #Youth

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia