Accident | കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗിയടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം; 7 പേര്‍ക്ക് പരുക്ക്

● എംസി റോഡില്‍ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ചാണ് സംഭവം.
● രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
● രണ്ടു വാഹനങ്ങളിലുമായി ആകെ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.
● മൃതദേഹങ്ങള്‍ ആശുപത്രികളിലേക്ക് മാറ്റി.
കൊല്ലം: (KasargodVartha) കൊട്ടാരക്കരയില്‍ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടുപേര്‍ മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
പരുക്കേറ്റ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു വാഹനങ്ങളിലുമായി ആകെ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്. എംസി റോഡില്‍ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമ്പിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്. തമ്പിയുടെയും ശ്യാമളയുടെയും മക്കളും ഡ്രൈവറും അടക്കം ആംബുലന്‍സില്‍ അഞ്ച് പേരും ലോറിയില്‍ നാലുപേരുമാണ് ഉണ്ടായിരുന്നത്.
ലോറിയില്‍ ഡ്രൈവറും ലോഡിറക്കാനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അടൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Two people died and seven were injured in a collision between an ambulance and a lorry in Kottarakkara. The deceased were a couple from Adoor who were being transported to a hospital in the ambulance. The accident occurred early morning in Sadanandapuram.
#RoadAccident #Kottarakkara #AmbulanceCrash #Tragedy #KeralaAccident #News