city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാംഗ്ലൂരില്‍ കോട്ടപ്പുറം സ്വദേശിയുടെ ജീവന്‍ തട്ടിയെടുത്തത് മണല്‍ ലോറി

ബാംഗ്ലൂരില്‍ കോട്ടപ്പുറം സ്വദേശിയുടെ ജീവന്‍ തട്ടിയെടുത്തത് മണല്‍ ലോറി
നീലേശ്വരം: ബാംഗ്ലൂരില്‍ കോട്ടപ്പുറം സ്വദേശിയായ യുവ വ്യവസായിയുടെ ജീവനപഹരിച്ചത് മണല്‍ ലോറി. വ്യാഴാഴ്ച ഉച്ചയോടെയാണ് ബാംഗ്ലൂര്‍ ശിവാജി നഗറിലുണ്ടായ അപകടത്തില്‍ നീലേശ്വരം കോട്ടപ്പുറം കാവിന് സമീപത്തെ ഹിദായത്ത് മന്‍സിലില്‍ പരേതനായ അമീര്‍ ഹാജിയുടെ മകന്‍ ടി. സി. നൗഷാദ് അലി(38) മരണപ്പെട്ടത്.

നൗഷാദ് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചതിനെതുടര്‍ന്ന് റോഡിലേക്ക് വീണ യുവാവിന്റെ ദേഹത്തുകൂടി മണല്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ നൗഷാദിനെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാംഗ്ലൂര്‍ വാനസ്‌വാടിയില്‍ നൈസ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ നൗഷാദലി വ്യാപാരാവശ്യത്തിന് മാര്‍ക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

നൗഷാദിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഭാര്യാ ഗൃഹമായ കണ്ണൂര്‍ താണയിലെ ആനയിടുക്ക് ഖദീജ മന്‍സിലില്‍ എത്തിച്ചശേഷം കോട്ടപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോട്ടപ്പുറം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

ഒരു വര്‍ഷം മുമ്പ് ബാംഗ്ലൂരിലുണ്ടായ അപകടത്തില്‍ നൗഷാദിനും ഭാര്യാ പിതാവിനും പരിക്കേറ്റിരുന്നു. കണ്ണൂരിലെ വ്യാപാര പ്രമുഖന്‍ സി പി സുബൈര്‍ ഹാജിയുടെ മകള്‍ ടി പി ജംഷീറയാണ് നൗഷാദിന്റെ ഭാര്യ. മാതാവ് പരേതയായ നഫീസത്ത്. മക്കള്‍: നഷീദ, നിഹാല, നബീല്‍. സഹോദരങ്ങള്‍: സുരയ്യ, മുഹമ്മദ് കുഞ്ഞി, മുസ്സമ്മില്‍, നാഫി.

നൗഷാദിന്റെ നിര്യാണ വാര്‍ത്തയറിഞ്ഞ് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം. സി. ഖമറുദ്ദീന്‍, വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ലീഗ് ജില്ലാ സെക്രട്ടറിയുമായ എ. ജി. സി. ബഷീര്‍, നഗരസഭാ കൗണ്‍സിലര്‍ ഇ. ഷജീര്‍, ലീഗ് നേതാക്കളായ റഫീഖ് കോട്ടപ്പുറം, ഇബ്രാഹിം പറമ്പത്ത്, സാദീഖ് ഹാജി, പുഴക്കര റഹീം തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Keywords: Kottappuram native, Accident, Obituary, Sand lorry, Bangalore, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia