പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സെക്രട്ടറി സി എം രവീന്ദ്രന്‍ നിര്യാതനായി
Mar 19, 2013, 19:19 IST
ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സെക്രട്ടറി കൊപ്പല്‍ കണ്ടത്തില്‍ വളപ്പിലെ സി എം രവീന്ദ്രന്‍ (61) നിര്യാതനായി. കാസര്‍കോട് പട്ടികജാതി വികസന ഓഫീസറായി റിട്ടേര്‍ഡ് ചെയ്ത രവീന്ദ്രന്‍, സിപിഐ എം കൊപ്പല്‍ ബ്രാഞ്ചംഗം, കൊപ്പല്‍ റെഡ്‌വേള്‍ഡ് ലൈബ്രറി സെക്രട്ടറി, കൊപ്പല്‍ റെഡ്‌വേള്‍ഡ് ക്ലബ് മുന്‍ സെക്രട്ടറി, പാലക്കുന്ന് ഭഗവതി ക്ഷേത്ര മുന്‍ ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ലീലാവതി (പട്ടിക ജാതി വികസന ഓഫീസ്, കാസര്‍കാട്). മക്കള്‍: പൂനം (എസ്ബിഐ ബംഗളൂരു), വൈശാഖ് (വിദ്യാര്‍ഥി). കെ വി ചിരുതയുടെയും പരേതനായ കണ്ണന്‍ മാസ്റ്റരുടെയും മകനാണ്.
സഹോദരങ്ങള്‍: പ്രഭാകരന്‍ (റിട്ട. തഹസില്‍ദാര്‍, ഊട്ടി), ശ്രീധരന്‍ (സി എം ഫ്രണ്ട്‌സ് പ്രസ്, പാലക്കുന്ന്), നളിനി (കൂട്ടപ്പുന്ന്).
Keywords: Kerala, Kasaragod, Palakunnu, C.M Ravindran, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.