കൂട്ടക്കനിയിലെ കുഞ്ഞമ്മ നിര്യാതയായി
Aug 10, 2013, 16:30 IST
പള്ളിക്കര: ആദ്യകാല സിപിഎം നേതാവായിരുന്ന കൂട്ടക്കനിയിലെ പി.എ ഗോവിന്ദന്റെ ഭാര്യ കുഞ്ഞമ്മ(85) നിര്യാതയായി. മക്കള്‍: ശാന്ത, സുകുമാരന്‍, കാര്‍ത്യായനി, അച്യുതാനന്ദന്‍, ബാലചന്ദ്രന്‍, ജയന്തി, ജയരാജ് (ഉദുമ പഞ്ചായത്ത് അക്കൗണ്ടിങ്).
മരുമക്കള്‍: നാരായണന്‍ (കോളിയടുക്കം), രവീന്ദ്രന്‍ (കളനാട്), കുഞ്ഞികൃഷ്ണന്‍ (കുതിരക്കോട്), ഗിരിജ (എസ്ബിടി ബാങ്ക് കാസര്‍കോട്), ശ്രീദേവി (പള്ളിപ്പുഴ), ഷീജ (ബ്യൂട്ടീഷന്‍ നീലേശ്വരം), വിനയബിന്ദു (ഉദുമ പഞ്ചായത്ത് ജീവനക്കാരി). സഹോദരങ്ങള്‍: ഗോപാലന്‍, കേശവന്‍, പരേതനായ നാരായണന്‍.