പുതുതായി നിര്‍മിക്കുന്ന വീടിന്റെ മുകളില്‍ വാര്‍പ്പ് മേസ്തിരിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
Jan 28, 2019, 21:59 IST
അമ്പലത്തറ: (www.kasargodvartha.com 28.01.2019) പുതുതായി നിര്‍മിക്കുന്ന വീടിന്റെ മുകളില്‍ വാര്‍പ്പ് മേസ്തിരിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ചാമക്കുഴിയിലെ ആനിക്കീല്‍ ഭാസ്‌ക്കരനെയാണ് (65)മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ വീട്ടില്‍ നിന്നും പുറത്തു പോയ ഭാസ്‌ക്കരനെ വൈകിട്ട് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് വീടിന് തൊട്ടടുത്ത് പുതുതായി പണിയുന്ന വീടിന്റെ ടെറസിന്റെ മുകളില്‍ വിഷം കഴിച്ച് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
മരണകാരണം അറിയില്ലെന്ന് ബന്ധു രമേശന്‍ അമ്പത്തറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് ജില്ലാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ സൗഭാഗ്യ. മക്കള്‍: സുമേഷ്, സൗമ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Koolie worker found dead after consuming poison, Obituary, Death, Kasaragod, News, Poison.