പൊതുശ്മശാനത്തിന് മേല്‍ക്കൂര പണിയണമെന്നാവശ്യപ്പെട്ട് നിവേദനം കൈമാറിയയാള്‍ മണിക്കൂറുകള്‍ക്കകം കുഴഞ്ഞുവീണു മരിച്ചു
Jul 3, 2018, 11:49 IST
നീലേശ്വരം: (www.kasargodvartha.com 03.07.2018) പൊതുശ്മശാനത്തിന് മേല്‍ക്കൂര പണിയണമെന്നാവശ്യപ്പെട്ട് നിവേദനം കൈമാറിയയാള്‍ മണിക്കൂറുകള്‍ക്കകം കുഴഞ്ഞുവീണു മരിച്ചു. കൊല്ലംപാറ പയ്യംകുളത്തെ പട്ടുവക്കാരന്‍ ഗംഗാധരനാണ് (62) മരിച്ചത്. സിപിഎം കരിന്തളം തട്ടാന്തോല്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. കരിന്തളം തലയടുക്കം പൊതുശ്മശാനത്തിനു മേല്‍ക്കൂര പണിയണമെന്നാവശ്യപ്പെട്ട് തലയടുക്കം തേജസ്വിനി പുരുഷ സ്വയംസഹായ സംഘം അംഗമായ ഗംഗാധരന്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പയ്യംകുളത്തെ പി. ചന്ദ്രനു മുമ്പാകെ നിവേദനം കൈമാറിയിരുന്നു.
ഇതിനു ശേഷം വീട്ടിലെത്തി പറമ്പില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു പന്തല്‍ ഒരുക്കാന്‍ മുള ചീന്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Neeleswaram, Death, Kollampara Gangadharan passes away
< !- START disable copy paste -->