city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു; വിട വാങ്ങിയത് സര്‍വ്വീസ് ചട്ടങ്ങളിലെ വിദഗ്ദ്ധന്‍

കൊടക്കാട്: (www.kasargodvartha.com 23.07.2016) കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്കും എന്‍ ജി ഒ യൂണിയന്‍ വിദ്യാനഗര്‍ ഏരിയാ ട്രഷററുമായ പിലിക്കോട് കൊടക്കാട്ടെ സി സുനില്‍കുമാര്‍(44) അസുഖത്തെ തുടര്‍ന്ന് മരിച്ചു. ശനിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

കേരള സര്‍വ്വീസ് ചട്ടങ്ങളിലും സാമ്പത്തിക ശാസ്ത്രത്തിലും വിദഗ്ദ്ധനായിരുന്ന സുനില്‍ കുമാര്‍ നാലു വര്‍ഷമായി കളക്ടറേറ്റിലും വിവിധ സംഘടനകളിലുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വകുപ്പുതല പരീക്ഷകള്‍ക്ക് സൗജന്യമായി പരിശീലന ക്ലാസ് നല്‍കി വന്നിരുന്നു.

പാര്‍ലമെന്റ്, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ പോളിംഗ്, കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം  നല്‍കുന്നതിലും സുനില്‍കുമാര്‍ നേതൃത്വം നല്‍കിയിരുന്നു. 2001 ഏപ്രിലില്‍ സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പില്‍ പ്യൂണായി സര്‍വ്വീസില്‍ പ്രവേശിച്ച സുനില്‍ കാസര്‍കോട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് സ്ഥലം മാറിയാണ് ജില്ലയിലെത്തുന്നത്. 2004 മുതല്‍ കളക്ടറേറ്റില്‍ എല്‍ ഡി ക്ലാര്‍ക്കായി.

2007 ല്‍ മാനന്തവാടി വെളളമുണ്ട വില്ലേജ് ഓഫീസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായി പ്രവര്‍ത്തിച്ചു. 2007 മെയ് മുതല്‍ കളക്ടറേറ്റില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കളക്ടറേറ്റിലെ സഹപ്രവര്‍ത്തകര്‍ക്കും വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായിരുന്നു സുനില്‍കുമാര്‍. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കെല്ലാം പിന്നീടൊരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിത്വമായിരുന്നു. കൊടക്കാട്ടെ വി വി സുകുമാരന്‍- സി പത്മാവതി ദമ്പതികളുടെ മകനാണ്. സോമലതയാണ് ഭാര്യ. പാര്‍ത്ഥിവ് ഏകമകനാണ്.
കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു; വിട വാങ്ങിയത് സര്‍വ്വീസ് ചട്ടങ്ങളിലെ വിദഗ്ദ്ധന്‍

Keywords:  Death, kasaragod, Kerala, Obituary, Collectorate, Worker, Kodakkad, Passes away, Senior clerk.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia