Found Dead | കൊച്ചിയിലെ ഫ്‌ലാറ്റില്‍ ദന്ത ഡോക്ടര്‍ മരിച്ച നിലയില്‍
Jul 5, 2024, 09:12 IST
എറണാകുളം തിരുവാങ്കുളത്ത് ജോലി ചെയ്യുകയായിരുന്നു.
കൊച്ചി: (KasargodVartha) കാക്കനാട്ട് ഫ്‌ലാറ്റില്‍ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാന്‍ ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
ഫ്‌ലാറ്റില്‍ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന കുറിപ്പും പൊലീസിന് കിട്ടി. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ബിന്ദു ചെറിയാന്റെ ഭര്‍ത്താവും കുട്ടികളും കോഴിക്കോടാണ് താമസം.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)