city-gold-ad-for-blogger

മുസ്ലിംലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ.എം കുഞ്ഞാമദ് ഹാജി നിര്യാതനായി

മുസ്ലിംലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ.എം കുഞ്ഞാമദ് ഹാജി നിര്യാതനായി
തൃക്കരിപ്പൂര്‍: മുസ്ലിംലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന തൃക്കരിപ്പൂര്‍ ആയിറ്റിയിലെ കെ.എം. കുഞ്ഞാമദ് ഹാജി(85) നിര്യാതനായി.
ഇ.എം.എസ് ഗവണ്‍മെന്റിനെതിരെ നടന്ന വിമോജന സമരകാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിന്റെ ദീര്‍ഘകാല പ്രസിഡന്റായിരുന്നു. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, അവിഭക്ത മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയംഗം, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, നിയോജകമണ്ഡലം പ്രസിഡന്റ്, തൃക്കരിപ്പൂര്‍ ജാമിയ സഅദിയ ഇസ്‌ലാമിയ അനാഥമന്ദിരം ഭരണസമിതിയംഗം, ബ്ലോക്ക് ഡെവലപ്‌മെന്റ് കമ്മിയംഗം, ഷൊര്‍ണൂര്‍ ആസ്ഥാനമായുള്ള മെറ്റല്‍ ഇന്റസ്ട്രിസ് ഡയറക് ബോര്‍ഡ് അംഗം, ആയിറ്റി മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് അംഗം, തൃക്കരിപ്പൂര്‍ ഹൗസിംഗ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ടി. അഹമ്മദലി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയിരുന്നു. സംസ്ഥാന നേതാക്കളും, മറ്റ് ജില്ലാ നേതാക്കളും വൈകിട്ടോടെ വീട്ടിലെത്തും.
ഭാര്യ: ഖദീജ, മക്കള്‍: സൈനുദ്ദീന്‍, അഫ്‌സത്ത്, സുബൈദ, സൈനുല്‍ ആബിദ്, ആയിഷ, റംലത്ത്, ഇഖ്ബാല്‍.
ജുമാ നമസ്‌കാരത്തിന് മുമ്പായി മയ്യത്ത് ആയിറ്റി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Trikaripur, Obituary

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia