അസുഖത്തെ തുടര്‍ന്ന് അബൂദാബിയില്‍ നിന്നും നാട്ടിലെത്തിയ കെ എം സി സി നേതാവ് മരിച്ചു
Jan 1, 2019, 11:40 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2019) അസുഖത്തെ തുടര്‍ന്ന് അബൂദാബിയില്‍ നിന്നും നാട്ടിലെത്തിയ കെ എം സി സി നേതാവ് മരിച്ചു. അബൂദാബി കെ എം സി സി ദേലംപാടി പഞ്ചായത്ത് ട്രഷറര്‍ മുസ്തഫ ദേലംപാടി (45) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അബൂദാബിയിലെ ഒരു ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ നാലു മാസം മുമ്പാണ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദേലംപാടി മുന്‍ചികാനം സ്വദേശി പരേതനായ ഹസൈനാറിന്റെ മകനാണ്. മാതാവ് ബീഫാത്വിമ. ഭാര്യ: സൈബുന്നിസ. മക്കള്‍: ഹസന്‍, ജുനൈദ്. രണ്ടു ദിവസം മുമ്പ് ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മുസ്തഫയുടെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി. കെ എം സി സിയുടേയും സമസ്തയുടേയും സജീവ പ്രവര്‍ത്തകനായിരുന്നു. കര്‍ണാടകയിലെ മാടന്നൂര്‍ നൂറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി അടക്കം നിരവധി സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.
സഹോദരങ്ങള്‍: അബ്ദുല്ല, അബ്ബാസ്, സഫിയ, താഹിറ, മറിയം, സുബൈദ, ഫൗസിയ, സക്കീന, നസീമ, ഹന്നത്ത്, റാഹില. ഖബറടക്കം ഉജംപാടി രിഫാഇ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KMCC, Abudhabi, Death, Obituary, KMCC Delampady Panchayat Treasurer Musthafa passes away
< !- START disable copy paste -->
Keywords: Kasaragod, Kerala, news, KMCC, Abudhabi, Death, Obituary, KMCC Delampady Panchayat Treasurer Musthafa passes away
< !- START disable copy paste -->