KM Shaji | റെയില്‍വേ സ്റ്റേഷനിലെത്തി യാത്രയാക്കി ഒപ്പം ഫോടോയുമെടുത്ത് മടങ്ങി; പിന്നീട് കേട്ടത് മരണവാര്‍ത്ത; ആശ്വാസ വാക്കുകളുമായി മുനീറിന്റെ വീട്ടില്‍ കെ എം ശാജിയെത്തി
Jan 21, 2023, 19:10 IST
വിദ്യാനഗര്‍: (www.kasargodvartha.com) വ്യാഴാഴ്ച രാത്രി കുഴഞ്ഞുവീണ് മരിച്ച നായിമാര്‍മൂല പടിഞ്ഞാര്‍മൂലയിലെ മുനീറി (35) ന്റെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെ എം ശാജിയെത്തി. വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ കാസര്‍കോട് ജില്ലയിലെത്തിയ കെ എം ശാജിയെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ യാത്രയാക്കാന്‍ വ്യാഴാഴ്ച രാത്രി മുനീറുമെത്തിയിരുന്നു.
ഒന്നിച്ചൊരു ഫോടോയും എടുത്ത് വീട്ടിലേക്ക് മടങ്ങിയ മുനീര്‍ മരണപ്പെട്ട വാര്‍ത്തയാണ് പിന്നീട് ഞെട്ടലോടെ കേള്‍ക്കാനായത്. കെ എം ശാജിയുമൊത്ത് മുനീര്‍ എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുനീറിന്റെ മരണ വിവരം അറിഞ്ഞു മണിക്കൂറുകള്‍ക്കകം അയല്‍വാസിയായ നഫീസ (50) എന്ന സ്ത്രീ രക്തം ഛര്‍ദിച്ച് മരിച്ചതും നാടിനെ ദുഖത്തിലാഴ്ത്തിയിരുന്നു.
മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ മുനീര്‍ റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ (എസ് ടി യു) സംസ്ഥാന സെക്രടറിയുമായിരുന്നു. മുനീറിന്റെ ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥനയും നടത്തിയാണ് കെ എം ശാജി മടങ്ങിയത്. മുസ്ലിം ലീഗ് നേതാക്കളും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Vidya Nagar, Visit, Obituary, Muslim-league, KM Shaji visited Muneer's house.
< !- START disable copy paste -->