city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരി നേതാവ് കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.07.2017) വ്യാപാരി നേതാവ് കുഴഞ്ഞുവീണു മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന കൗണ്‍സിലറും പരപ്പ യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ക്ലായിക്കോട്ടെ പി. ശശിധരന്‍ (52) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ കുഴഞ്ഞൂവീണ ശശിധരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പരപ്പയിലെ പി കെ സ്റ്റോര്‍സ് ഉടമയാണ്. പരപ്പ നേതാജി ക്ലബ്ബ്, അയ്യപ്പ ഭജന മന്ദിരം, പരപ്പ തളീ ക്ഷേത്രം ക്ലായിക്കോട് കൊട്ടാരം ക്ഷേത്രം,  തുടങ്ങിയ നിരവധി സംഘനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ കുഞ്ഞിരാമന്‍- പാറ്റ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗിരിജ (പനത്തടി). മക്കള്‍: വീണ (ഫാര്‍മസിസ്റ്റ്, ഗവ. ഹോമിയോ ആശുപത്രി മംഗല്‍പാടി), വൃന്ദ, ആദിത്യന്‍ (ഇരുവരും പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

സഹോദരങ്ങള്‍: സുരേഷ് (അധ്യാപകന്‍, മാലോത്ത് കസബ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുനിത (പാലായി). ശശിധരന്റെ വേര്‍പാടില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ പരപ്പയില്‍ ഇന്ന് കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

വ്യാപാരി നേതാവ് കുഴഞ്ഞുവീണു മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Klayikkod P. Shashidharan passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia