70 വര്‍ഷക്കാലമായി കുമ്പളയില്‍ പച്ചക്കറിക്കട നടത്തുന്ന വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു
Jan 6, 2016, 12:27 IST
കുമ്പള: (www.kasargodvartha.com 06/01/2016) 70 വര്‍ഷക്കാലമായി കുമ്പളയില്‍ പച്ചക്കറിക്കട നടത്തുന്ന വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. ബദരിയ നഗര്‍ കെ കെ ഹൗസിലെ കെ കെ അന്തുഞ്ഞി എന്ന എട്ടാംപുള്ളി അന്തുഞ്ഞി (91) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ടൗണിലെ പച്ചക്കറികയില്‍വെച്ച് കുഴഞ്ഞുവീണ അന്തുഞ്ഞിയെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ബീഫാത്വിമ. മക്കള്‍: അബ്ദുല്‍ ഖാദര്‍, സൈനബ, നഫീസ. മരുമക്കള്‍: ഇബ്രാഹിം, മമ്മു. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ ബദരിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Obituary, Kumbala, Kasaragod, Vegetable Merchant, Kerala, K.K. Anthunhi passes away