വൃക്ക തകരാറിലായതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jun 22, 2012, 16:20 IST
ഉദുമ: വൃക്ക തകരാറിലായതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവക്കോളിയിലെ ടി ശശിയാണ് (32) മരിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ശശി ഒരു വര്‍ഷം മുമ്പാണ് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ചികിത്സ ചെലവുകള്‍ കാണാന്‍ ബുദ്ധിമുട്ടിയ കുടുംബത്തെ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ സഹായിച്ചു.
മകന് വൃക്ക നല്‍കാന്‍ അമ്മ സുശീല തയ്യാറായി. എന്നാല്‍ അച്ഛന്റെ സമ്മത പത്രം വേണമെന്ന നിബന്ധന തടസമായി. 20 വര്‍ഷം മുമ്പ് ശശിയുടെ അച്ഛന്‍ കുട്ട്യന്‍ നാട് വിട്ടുപോയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ സര്‍ടിഫിക്കറ്റ് കിട്ടാഞ്ഞതും ബുദ്ധിമുട്ട് സൃഷ്ടിച്ചു. പ്രതിബന്ധങ്ങളെല്ലാം നീക്കാന്‍ നാട്ടുകാരും വീട്ടുകാരും കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി ശശി മരിച്ചത്. സഹോദരങ്ങള്‍: രവി, പുഷ്പ, രോഹിണി.

Keywords: Kidney disease, Youth died,Uduma, Kasaragod