city-gold-ad-for-blogger

ഖാസിം മുസ്ലിയാര്‍ അല്‍ഖാസിമി അന്തരിച്ചു

ഖാസിം മുസ്ലിയാര്‍ അല്‍ഖാസിമി അന്തരിച്ചു
മഞ്ചേശ്വരം: പ്രമുഖ പണ്ഡിതനും സമസ്തയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന ഖാസിം മുസ്ലിയാര്‍ അല്‍ഖാസിമി(53) അന്തരിച്ചു. കേരളത്തിലും കര്‍ണ്ണാടകയിലും പല മഹല്ലുകളിലും ഖത്തീബും സദറുമായി സേവനമനുഷ്ഠിച്ച് വലിയ ഒരു സുഹൃത്ത് വലയമുളള അദ്ദേഹത്തിന്റെ മയ്യത്ത് സന്ദര്‍ശിക്കാന്‍ നാടിന്റെ നാനാദിക്കുകളില്‍ നിന്ന് ജനങ്ങള്‍ വീട്ടിലൊഴികിയെത്തി.
 

മുഹമ്മദ് മുസ്ലിയാര്‍ - ബീഫാത്തിമ ദമ്പതികളുടെ മകനായ ഇദ്ദേഹം മാതാവിന്റെകൂടെ ഇച്ചിലങ്കോട് മേര്‍ക്കളയിലായിരുന്നു താമസം. യൂസഫ് ഫൈസി, ഹമീദ് മുസ്ലിയാര്‍, ഇബ്രാഹിം മുസ്ലിയര്‍, ഹസീസ് മുസ്ലിയാര്‍, സാറ എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് വെള്ളിയാഴ്ച മേര്‍ക്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. 

നിര്യാണത്തില്‍ സമസ്ത ദക്ഷിണകന്നഡ ജില്ലാപ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സമസ്തജില്ലാ പ്രസിഡണ്ട് ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍, സമസ്ത കേന്ദ്രമുശാവറ അംഗം ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, സമസ്തജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി, എസ്.വൈ.എസ്.ജില്ലാപ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സയ്യിദ് ഹാദി തങ്ങള്‍, ഹാരീസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, ഹാഫിസ് അബൂബക്കര്‍ നിസാമി, ബഷീര്‍ ദാരിമി തളങ്കര, സി.എ.ശംസുദ്ദീന്‍ ദാരിമി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Khazim Musliyar Al Khasimi, Obituary, Manjeshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia