city-gold-ad-for-blogger

പഠന മോഹം ബാക്കിയാക്കി ഖദീജമോള്‍ മറ്റൊരു ലോകത്തേക്ക് യാത്രയായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.01.2016) ഒടുവില്‍ പഠന മോഹം ബാക്കിയാക്കി ഖദീജ അര്‍ബുദത്തിന് കീഴടങ്ങി. ക്ലാസിലിരുന്ന് കൂട്ടുകാരോടൊപ്പം പഠനം തുടരാന്‍ മോഹിച്ച ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി എ ഖദീജ (11) കഴിഞ്ഞ ദിവസമാണ് സഹപാഠികളെയും കുടുംബത്തെയും വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയായത്.

നിര്‍ധന കുടുംബാംഗമായ ഈ കൊച്ചു മിടുക്കി കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ നല്ല മനസുകളുടെയും സഹപാഠികളുടെയും സഹായത്തോടെ അര്‍ബുദ രോഗത്തിന് ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി വരുകയായിരുന്നു. ഇടത് കൈക്ക് ബാധിച്ച രോഗം ചികിത്സ നടന്നു വരവേ ലിവറിലേക്ക് പടര്‍ന്നതാണ് ഗുരുതരമാക്കിയത്. മുംബൈ ടാറ്റ ആശുപത്രി, മംഗളൂരു എം ഐ ഒ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചിലവിട്ട് ചികിത്സ നടത്തിയെങ്കിലും ആഴ്ചകളായി കൂടുതല്‍ ഗുരുതരമായി തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ നാട്ടിലേക്ക് കൊണ്ടു വരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസ തടസം നീക്കാനുള്ള നടപടി മാത്രമാണ് തുടര്‍ന്ന് വന്നത്. പി. ഹംസയുടെയും എ. ആഇശയുടെയും മൂത്ത മകളാണ് ഖദീജ. ഇപ്പോള്‍ വടക്കേകൊവ്വലിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. സഹോദരങ്ങള്‍: അനീസ, അസ്‌ന. മൃതദേഹം 11 മണിയോടെ ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

പഠന മോഹം ബാക്കിയാക്കി ഖദീജമോള്‍ മറ്റൊരു ലോകത്തേക്ക് യാത്രയായി

Keywords : Trikaripur, Obituary, Student, Kasaragod, Kanhangad, Student, A. Khadeeja.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia