Accident | കെഎസ്ആർടിസി ബസും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാഞ്ഞങ്ങാട് പടന്നക്കാട് മേൽപാലത്തിൽ വെച്ചായിരുന്നു അപകടം
കാഞ്ഞങ്ങാട്: (KasargodVartha) കെഎസ്ആർടിസി ബസും ബൈകും കൂട്ടിയിടിച്ച് സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് മരിച്ചു. ബേഡഡുക്ക തെക്കേക്കരെയിലെ ശ്രീനേഷ് (39) ആണ് മരിച്ചത്. പടന്നക്കാട് മേൽപാലത്തിൽ വെച്ച് ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
ശ്രീനേഷ് സഞ്ചരിച്ചിരുന്ന ബൈകിൽ കെഎസ്ആർടിസി ബസിടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയും ബസ് ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. കാഞ്ഞങ്ങാട്ടെ കംപ്യൂടർ കെയർ എന്ന സ്ഥാപനത്തിൽ ജോലിക്കാരനായ ശ്രീനേഷ്, ബേഡഡുക്കയിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
തെക്കേക്കരയിലെ ബാലകൃഷ്ണൻ - ശ്യാമള ദമ്പതികളുടെ മകനാണ് ശ്രീനേഷ്. സഹോദരി: ശുഭ. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
#KeralaAccident #BusAccident #RoadSafety #RIP #KeralaNews #IndiaNews