Obituary | കേരള കോണ്‍ഗ്രസ് സെക്യുലര്‍ മുന്‍ ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അഞ്ചനാടന്‍ അന്തരിച്ചു
● ഖാദി സൗഭാഗ്യ ഷോറൂം മാനേജരായും പ്രവർത്തിച്ചിരുന്നു
● സംസ്‌കാരം ബേള സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ
● കോട്ടയം വാഴൂർ സ്വദേശിയാണ്
കാസർകോട്: (KasargodVartha) കേരള കോണ്‍ഗ്രസ് സെക്യുലര്‍ മുന്‍ ജില്ലാ പ്രസിഡന്റ് ചൗക്കി ബദര്‍നഗറിലെ സണ്ണി തോമസ് അഞ്ചനാടന്‍ (72) അന്തരിച്ചു. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. കാസർകോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഖാദി സൗഭാഗ്യ ഷോറൂം മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്‌കാര ശുശ്രൂഷകള്‍ രാവിലെ 10.30നു വീട്ടില്‍ നിന്നും ആരംഭിച്ച് കാസർകോട് സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ബേള സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
ഭാര്യ: അടിമാലി പുന്നമോളേല്‍ കുടുംബാംഗമായ പരേതയായ ഷേര്‍ളി. മക്കള്‍: ഷീന്‍ റോസ് (അധ്യാപിക, സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ്, വാമഞ്ചൂര്‍, കര്‍ണാടക), സ്‌റ്റെഫിന്‍ റോസ് (നഴ്‌സ്, യുകെ), മാര്‍ട്ടിന റോസ് (ഫിസിയോതെറാപിസ്റ്റ്, കാനഡ). മരുമക്കള്‍: റ്റുബിന്‍ മാനുവല്‍ മണ്ഡപം (പിഎച്ച്ഡി വിദ്യാര്‍ഥി, എന്‍ഐടി സൂറത്കല്‍), അജിത് ആന്റണി തൃശൂര്‍ (യുകെ), മെല്‍വിന്‍ കെ ബെന്നി കുമ്പള (കാനഡ).
#KeralaCongress #Obituary #KeralaPolitics #Kasaragod #RIP