Obituary | കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രടറി എബ്രഹാം തോണക്കര അന്തരിച്ചു
മലയോരത്തെ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ജനകീയ നേതാവാണ്
കാഞ്ഞങ്ങാട്: (KasaragodVartha) കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയര്‍മാനുമായ കാഞ്ഞിരടുക്കം തടിയംവളപ്പിലെ എബ്രഹാം തോണക്കര (61) അന്തരിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു.
അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മലയോരത്തെ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ജനകീയ നേതാവാണ് എബ്രഹാം തോണക്കര.
ഭാര്യ: എല്‍സി (കൊച്ചുവേലിക്കകത്ത് കുടുംബാംഗം). മക്കള്‍: എവിലിന്‍ മരിയ (നഴ്സ്, ഓസ്ട്രേലിയ), എയ്ൻജൽ, എബിന്‍. മരുമകന്‍: അരുണ്‍ (ഓസ്ട്രേലിയ). സംസ്‌കാരം ഓസ്ട്രേലിയയിലുള്ള മകൾ എത്തുന്നതിനനുസരിച്ച് പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.