കയ്യാര്‍ സ്വദേശിനി സൗദിയില്‍ മരിച്ചു
Mar 20, 2012, 13:30 IST
ഉപ്പള: കയ്യാര്‍ സ്വദേശിനി സൗദിയില്‍ മരിച്ചു. കയ്യാര്‍ ഖാലിദിന്റെ ഭാര്യ സുമയ്യ(30)ആണ് മരിച്ചത്. പ്രസവസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് മരണം. സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഖാലിദിനൊപ്പം ഒരു വര്‍ഷമായി അവിടെ താമസിച്ചുവരികയായിരുന്നു. രണ്ടുമാസം മുമ്പ് നടന്ന പ്രസവത്തെ തുടര്‍ന്നാണ് സുമയ്യക്ക് അസുഖം പിടിപ്പെട്ടത്. മള്ളംകൈയിലെ മുഹമ്മദ്-റുഖിയ ദമ്പതികളുടെ മകളാണ്. മക്കള്‍: ഷുഹൈബ്, ഹാബിയ, റുഖിയ. സഹോദരങ്ങള്‍: സത്താര്‍, ഖാലിദ്, സഫൂറ, ഫാത്തിമ, അസ്മ, ബല്‍ക്കീസ്.
Keywords: kasaragod, Obituary, Uppala, Woman, Saudi