Accident | കായംകുളത്തെ 24 കാരന്റെ മരണം; അപകടം ബന്ധുക്കളോടൊപ്പം കുളം വറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെ

● പ്രയാര്‍വടക്ക് തയ്യില്‍ത്തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകന്‍ ആദര്‍ശാണ് മരിച്ചത്.
● മത്സ്യത്തെ കടിച്ചുപിടിച്ചപ്പോള്‍ വായയുടെ ഉള്ളിലേക്ക് പോകുകയായിരുന്നു.
● കരട്ടി എന്ന മത്സ്യമാണ് വായില്‍ കുടുങ്ങിയത്.
● ഓച്ചിറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.
ആലപ്പുഴ: (KasargodVartha) കായംകുളം പുതുപ്പള്ളിയില്‍ തൊണ്ടയില്‍ മീന്‍ കുടുങ്ങി മരിച്ച പുതുപ്പള്ളി സ്വദേശിയായ 24 കാരന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രയാര്‍വടക്ക് തയ്യില്‍ത്തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച ആദര്‍ശ്.
ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും ചേര്‍ന്ന് കുളം വറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്. കുളം വറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെ കിട്ടിയ മീനിനെ ആദര്‍ശ് കടിച്ചുപിടിച്ചപ്പോള്‍ മീന്‍ വായയുടെ ഉള്ളിലേക്ക് പോകുകയായിരുന്നു. കരട്ടി എന്ന മത്സ്യമാണ് വായില്‍ കുടുങ്ങിയത്. ഉടനെ തന്നെ ഓച്ചിറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
24-year-old man died in Kayamkulam after a fish got stuck in his throat while fishing with relatives. The incident occurred while draining a pond to catch fish. The deceased was identified as Adarsh from Puthuppally.
#Accident #Death #Kayamkulam #Alappuzha #FishingAccident #Kerala