കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഓട്ടോ റിക്ഷ തൊഴിലാളി മരിച്ചു
● കട്ടത്തടുക്ക എകെജി നഗറിലുണ്ടായ അപകടത്തില്‍ മൊഗ്രാൽ കടവത്തെ ബി വി അബ്ധുൽ കരീമാണ് മരിച്ചത്
● പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം
● പോസ്റ്റുമോർട്ടത്തിന് ശേഷം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കം നടക്കും
● നിര്യാണത്തിൽ സിറ്റിസൺ ക്ലബ്, മൊഗ്രാൽ ദേശീയവേദി, ഗ്രീൻ സ്റ്റാർ മൊഗ്രാൽ സംഘടനകള്‍ അനുശോചിച്ചു
കുമ്പള: (KasargodVartha) കട്ടത്തടുക്ക എകെജി നഗറിൽ റോഡിന് കുറുകെ കാട്ടുപന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മൊഗ്രാൽ കടവത്തെ ഓട്ടോ റിക്ഷ തൊഴിലാളിയായ ബി വി അബ്ധുൽ കരീം (39) ആണ് മരിച്ചത്.
പുലർച്ചെയുണ്ടായ അപകടം
വെള്ളിയാഴ്ച (06.11.2026) പുലർച്ചെയാണ് അപകടം സംഭവിച്ചത്. എകെജി നഗറിലൂടെ ബൈക്കിൽ പോകുന്നതിനിടെ റോഡിന് കുറുകെ അപ്രതീക്ഷിതമായി കാട്ടുപന്നി ചാടിയെത്തുകയായിരുന്നു. പന്നിയിടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞാണ് അബ്ധുൽ കരീമിന് പരിക്കേറ്റത്. തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
ഖബറക്കം
മൊഗ്രാൽ കടവത്തെ ബി വി ഹൗസിൽ പരേതരായ സൈനുദ്ദീൻ മുസ്‌ലിയാരുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: സഫിയ മണിയമ്പാറ. സഹോദരങ്ങൾ: ബി വി അബ്ധുൽ ഹമീദ് മൗലവി, ബി വി എ ബശീർ, അബ്ധു സലാം ദാരിമി, ബി എൻ എ ഖാദർ, അബ്ധുൽ ഗഫൂർ ഹനീഫി, നഫീസത്ത് മിസ്രിയ. പരിയാരത്തെ നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം വൈകുന്നേരത്തോടെ നാട്ടിൽ എത്തിച്ച് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കം നടക്കും.
അബ്ധുൽ കരീമിൻ്റെ വിയോഗത്തിൽ സിറ്റിസൺ ക്ലബ് മൊഗ്രാൽ കടവത്ത്, മൊഗ്രാൽ ദേശീയവേദി, ഗ്രീൻ സ്റ്റാർ മൊഗ്രാൽ എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Auto driver B V Abdul Kareem dies after a wild boar hits his bike in Kumbla, Kasaragod.
#KasargodVartha #KasaragodNews #Kumbla #WildBoarAttack #RoadAccident #Mogral #KeralaNews #MalayalamNews #RenuNews






