Kattappana | കട്ടപ്പന നഗരസഭാ പൊതുകിണറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

● കിണര്‍ വൃത്തിയാക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.
● നേരത്തെ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍.
● മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇടുക്കി: (KasargodVartha) കട്ടപ്പന നഗരസഭയുടെ പൊതു കിണറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്തളംപാറ വട്ടുകുന്നേല്‍പടി കുന്നുപറമ്പില്‍ ജോമോന്‍ (38) ആണ് മരിച്ചത്. കട്ടപ്പന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തു.
കിണറും പരിസരവും വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാവിലെ മൃതദേഹം കണ്ടത്. ഇവര്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കട്ടപ്പന പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം, ജോമോന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ഞായറാഴ്ച ജോമോന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ.
The body of a 38-year-old man, Jomon, was found in a public well in Kattappana. Workers cleaning the well discovered the body and alerted authorities. The body has been moved to Idukki Medical College Hospital.
#Kattappana #Death #Idukki #Tragedy #WellDeath #KeralaNews