കാസര്‍കോട് സ്വദേശി മുംബൈയില്‍ നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
Mar 10, 2017, 18:35 IST
മുംബൈ: (www.kasargodvartha.com 10.03.2017) കാസര്‍കോട് സ്വദേശി മുംബൈയില്‍ നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര വെസ്റ്റിലെ റഈസ് മന്‍സിലില്‍ അബ്ദുര്‍ റഹ് മാന്‍ - ആയിഷ ദമ്പതികളുടെ മകന്‍ ടി അബൂബക്കര്‍ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്തിന് മുമ്പ് സുന്നത്ത് നിസ്‌കരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈ വി ടി സ്റ്റേഷനടുത്ത് ചെരിപ്പ് കട നടത്തിവരികയായിരുന്നു. നാല് മാസം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിവന്നത്. വീണ്ടും നാട്ടിലേക്ക് പോകാനിരിക്കെ പാര്‍ട്ണര്‍ ആയ തളങ്കര ജദീദ് റോഡിലെ മാമു നാട്ടിലേക്ക് പോയ ശേഷം അസുഖബാധിതനായതിനാല്‍ നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാതിരിക്കുകയായിരുന്നു.
ഭാര്യ: സുഹ്‌റാബി. മക്കള്‍: ഹന്നത്ത് ബീവി, മിസ് രിയ, ജുനൈദ് (തളങ്കര പടിഞ്ഞാര്‍ മദ്രസ അധ്യാപകന്‍), അഹ് മദ്, റഈസ്, ത്വയ്യിബ. മരുമക്കള്‍: ഷാഫി, അസ്ലം. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ഖദീജ, മറിയംബി, പരേതനായ മുഹമ്മദ്. മൃതദേഹം മുംബൈ തളങ്കര ജമാഅത്ത് ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. നാട്ടിലെത്തിച്ച് ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Mumbai, Death, Obituary, Prayer meet, Masjid, news, Thalangara, Hospital, Illness, Kasartgod native dies in Mumbai