Obituary | സോഡാനിര്‍മാതാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട്: (KasargodVartha) നഗരത്തിലെ അറിയപ്പെടുന്ന സോഡാനിര്‍മാതാവും (Soda Maker) പൗരപ്രമുഖനുമായ മന്നിപ്പാടി (Mannipady) മുത്തപ്പന്‍ നിവാസിലെ കെ കുമാരന്‍ (72) വീട്ടില്‍ കുഴഞ്ഞുവീണ് (Collapsed and Died) മരിച്ചു. ബുധനാഴ്ച (10.07.2024) വൈകിട്ടാണ് സംഭവം. വീട്ടില്‍ കുഴഞ്ഞുവീണ് ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും (Hospital) ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പാറക്കട്ടയിലെ ശ്മശാനത്തില്‍ (Crematorium) വ്യാഴാഴ്ച (11.07.2024) ഉച്ചയോടെ നടന്നു.
പുലിക്കുന്ന് ദേവതാംബിക ഭഗവതി ക്ഷേത്രത്തിന്റെ ഭാരവാഹിയാണ്. തളങ്കര പുലിക്കുന്ന് ഭഗവതി സേവാസംഘം ഭാരവാഹി, പുലിക്കുന്ന് മുത്തപ്പന്‍ മഠപ്പുര ഉപദേശകസമിതി സംഘം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നു.
പരേതരായ കൊറഗന്‍- വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സുശീല. ഏക മകള്‍: പ്രിയ. മരുമകന്‍: ഉണ്ണികൃഷ്ണന്‍ ഉദുമ. സഹോദരങ്ങള്‍: കൊര്‍പ്പാളു, സീമന്തി, സുശീല, പരേതരായ ജനാര്‍ദനന്‍, കൃഷ്ണന്‍, ഉപേന്ദ്രന്‍, നാരായണന്‍.