city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാഴാഴ്ച രാത്രി ദുബൈയിൽ നിന്ന് നാട്ടിലെത്തിയ കാസർകോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

പാലക്കുന്ന്: (www.kasargodvartha.com 12.02.2021) ദുബൈയില്‍ നിന്നും നാട്ടിലെത്തിയ കാസർകോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കോട്ടിക്കുളത്തുകാരനും ഉദുമ പാക്യര ബദരിയ നഗർ തിടിൽ വീട്ടിൽ താമസക്കാരനുമായ മുഈ‌നുദ്ദീൻ (44) ആണ് മരിച്ചത്. കോട്ടിക്കുളത്തെ അബ്ദുർ റഹ്‌മാൻ - ഉമ്മു സഫിയ ദമ്പതികളുടെ മകനാണ്.

വ്യാഴാഴ്ച രാത്രി ദുബൈയിൽ നിന്ന് നാട്ടിലെത്തിയ കാസർകോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

ദുബൈയിൽ കച്ചവടം നടത്തിയിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രി രണ്ട് മണിയോടെയാണ് വീട്ടിലെത്തിയത്. പുലർച്ചെ ആറ് മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർകോട് അണങ്കൂരിൽ ഈയിടെ പ്രവർത്തനമാരംഭിച്ച എമിറേറ്റ്സ് ബേകറി പാർട്ണർ ആണ്.

ഭാര്യ: ഖൈറുന്നിസ, മക്കൾ: മുഹമ്മദ്, അബ്ദുല്ല, തമീം റഹ് മാൻ, ഫാത്വിമ.

സഹോദരങ്ങൾ: തൗസീഫ്, ത്വാരിഫ്, റുബീന

വൈകുന്നേരത്തോടെ കോട്ടിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords:  Kerala, News, Kasaragod, Death, Treatment, Hospital, Obituary, Business-man, Kasargod resident who returned home from Dubai on Thursday night collapsed and died.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia