Obitaury | കാസർകോട് സ്വദേശി ദുബൈയിൽ മരിച്ചു
● കാസർകോട് തളങ്കര ബാങ്കോട് സ്വദേശിയാണ്
● അടുത്തിടെയാണ് കളനാട് അയ്യങ്കോൽ തൊട്ടിയിൽ പുതിയ വീട് നിർമ്മിച്ചത്
● മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
ദുബൈ: (KasargodVartha) ദുബൈ: കാസർകോട് സ്വദേശി മരിച്ചു. തളങ്കര ബാങ്കോട് സ്വദേശിയും കളനാട് അയ്യങ്കോൽ തൊട്ടിയിൽ താമസക്കാരനുമായ മുജീബ് റഹ്‌മാൻ (48) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഒരാഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അടുത്തിടെയാണ് അയ്യങ്കോൽ തൊട്ടിയിൽ പുതിയ വീട് നിർമിച്ച് മുജീബ് റഹ്‌മാനും കുടുംബവും താമസം മാറിയത്. ആറ് മാസം മുമ്പാണ് നാട്ടിൽ പോയി മടങ്ങിവന്നത്. നല്ല പെരുമാറ്റം കൊണ്ട് ആളുകളുടെ മനസുകൾ കീഴടക്കിയിരുന്ന വലിയൊരു സുഹൃദ് ബന്ധത്തിന്റെ ഉടമ കൂടിയായ മുജീബ് റഹ്‌മാന്റെ വിയോഗം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ബാങ്കോട്ടെ അബ്ദുല്ല - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖമറുന്നീസ. മക്കൾ: മിൻഹാജ്, സൈനബ്. സഹോദരങ്ങൾ: ബശീർ, ശംസുദ്ദീൻ, ഹാജിറ, ജമീല, ശംസീറ, ഹസീന.
Updated
Hashtags: #Kasaragod #Dubai #RIP #IndianDiaspora #Kerala