ദേളി സ്വദേശിയായ യുവാവ് ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Aug 31, 2012, 18:03 IST
കൂടെയുണ്ടായിരുന്ന സുഹൃത്ത് നാടകീയമായി മുങ്ങി
കാസര്‍കോട്: ദേളി സ്വദേശിയായ യുവാവിനെ ഗോവയിലെ ലോഡ്ജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന സുഹൃത്ത് നാടകീയമായി മുങ്ങി. ദേളിയില്‍ താമസക്കാരനും മണിയങ്ങാനം പാലിച്ചിയടുക്കം സ്വദേശിയുമായ മിലിട്ടറി അബൂബകര്‍-കുഞ്ഞിബി ദമ്പതികളുടെ മകന് നിസാറിനെ(35)യാണ് നോര്‍ത്ത് ഗോവ കല്ലങ്കോട് ബീച്ചിലെ ഒരു ഹോട്ടല്‍ മുറിയില്‍ വ്യാഴാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓണത്തിന് ഒരുദിവസം മുമ്പാണ് നിസാര്‍ ഗോവയിലേക്ക് പോയതെന്ന് ഭാര്യ പാലക്കുന്നിലെ ഫൗസിയ പറയുന്നു. കാഞ്ഞങ്ങാട്ടെ സൈന്‍ മോട്ടോഴ്സ് ബൈക്ക് ഷോറൂമിലെ ജീവനക്കാരനാണ് മരിച്ച നിസാര്‍. വ്യാഴാഴ്ച രാത്രി 10 മണിക്കാണ് ഗോവയിലെ സോഷ്യല്‍ വര്‍ക്കറായ രാജന്‍പിള്ള ദേളിയിലെ നിസാറിന്റെ സഹോദരനെ വിളിച്ച് മരണവിവരം അറിയിച്ചത്. ഇതെ തുടര്‍ന്ന് നിസാറിന്റെ മൂത്തസഹോദരന് മുഹമ്മദ് കുഞ്ഞിയും ബന്ധുക്കളായ സത്താര്‍, ഹബീബ് തുടങ്ങിയവരും വെള്ളിയാഴ്ച രാവിലെ ഗോവയിലെത്തി.
കൂടെയുണ്ടായിരുന്ന സുഹൃത്ത് മുങ്ങിയതിനാല്‍ മരണത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. മരിച്ച നിസാര്‍ ഏതാനും ആല്‍ബത്തിലും അഭിനയിച്ചിട്ടുണ്ട്. ഗോവ കല്ലങ്കോട് പോലീസ് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തി.
മക്കള്‍: നിഫാല്‍, ഇയാപ്പു, അഞ്ചുമാസം പ്രായമുള്ള ആണ്‍കുട്ടി. സഹോദരങ്ങള്‍: റഫീഖ് മണിയങ്ങാനം, മുഹമ്മദ് കുഞ്ഞി, മഹമൂദ്, മെഹബൂബ്, റംല.
Keywords: Deli, Kasaragod, Kerala, Obituary, Death, Police, Goa, Missing, Nizar, Maniyanganam