കാസര്‍കോട് സ്വദേശിയായ വ്യവസായ പ്രമുഖന്‍ സിങ്കപ്പൂരില്‍ ഹൃദയാഘാതം മൂലം മരിച്ചു
Aug 3, 2018, 23:37 IST
സിങ്കപ്പൂര്‍: (www.kasargodvartha.com 03.08.2018) കാസര്‍കോട് മാങ്ങാട് സ്വദേശിയായ വ്യവസായ പ്രമുഖന്‍ സിങ്കപ്പൂരില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാങ്ങാട്ടെ അബ്ദുല്‍ ഖാദര്‍ അത്തര്‍ (73) ആണ് സിങ്കപ്പൂര്‍ ഫുനേറിയയില്‍ വെച്ച് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സിങ്കപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മക്കള്‍: ഖദീജ, മുഹമ്മദ് അലി ഗദ്ദാഫി, മുഹമ്മദ് അലി (ബാഗ്ലൂര്‍), ഹനീഫ, ജമീല, ഷാഹിന. മരുമക്കള്‍: അബ്ബാസ് ദേളി, സുബൈര്‍ പൂച്ചക്കാട്, റാഷിദ് ബേര്‍ക്ക, ഷാഹിന, ഷാനി. സഹോദങ്ങള്‍: അത്തര്‍ അബ്ദുല്ല,
അത്തര്‍ ഹമീദ്, അത്തര്‍ കുഞ്ഞാമദ്, അത്തര്‍ മജീദ്, അത്തര്‍ ഇസ്മായില്‍ ഹാജി, ഖദീജ കോട്ടികുളം.
ഖബറടക്കം സിംങ്കപ്പൂര്‍ ഫുനേറിയല്‍ മലബാറി പള്ളി ഖബര്‍സ്ഥാനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Singapore, Kasaragod, Obituary, News, Kasargod Native dies in Singapore, Abdul Khader Athar