ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതംമൂലം മരിച്ചു
Apr 4, 2015, 16:41 IST
ദോഹ: (www.kasargodvartha.com 04/04/2015) കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയായ യുവാവ് ഖത്തറില്‍ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. തെക്കില്‍ ഉക്കിലംപാടിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ നൗഷാദ് (27) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ നൗഷാദിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലെത്തി.
ഖത്തറിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ് നൗഷാദ്. ഭാര്യയും നാല് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. മാതാവ് നേരത്തെ മരിച്ചിരുന്നു.

Keywords : Doha, Qatar, Kasaragod, Death, Obituary, Driver, Hospital, Noushad.