കാസർകോട് സ്വദേശി ഒമാനിൽ മരിച്ചു
Jul 19, 2021, 22:11 IST
കാസർകോട്: (www.kasargodvartha.com 19.07.2021) ചേരൂർ സ്വദേശി മുഹമ്മദ് ഹനീഫ് (49) ഒമാനിൽ മരിച്ചു. ജൂലൈ ഒന്നിലേക്ക് ടികെറ്റ് എടുത്ത് നാട്ടിലേക്ക് വരാൻ ജൂൺ 30 ന് പി സി ആർ ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിച്ച് ക്വാറൻ്റെയിനിൽ ആയിരുന്നു, ഒരാഴ്ചക്ക് ശേഷം പെട്ടെന്ന് ശ്വാസതടസ്സമനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രോഗം മൂർച്ചിച്ചതിനാൽ വെൻറിലേറ്ററിലായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെട്ടതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പരേതരായ അഹ് മദ് കുമ്പക്കോടിൻ്റെയും ഖദീജ ചേരൂരിയുടെയും മകനാണ്. കൊല്ലമ്പാടി സ്വദേശി മിസ്രിയയാണ് ഭാര്യ.
മക്കൾ: ഖദീജത്ത് തബ്ശീറ, ആഇശ ഫിദ, ഫാത്തിമ മിസ്ബാ, മർയം ആലിയ (നാലുപേരും വിദ്യാർത്ഥിനികൾ).
സഹോദരങ്ങൾ: അബ്ദുൽ സത്താർ, അബ്ദുൽ ഖാദർ, സുബൈർ, സുഹ്റ, നാസിയ, മിസ്രിയ, സഫിയ.
സഹോദരങ്ങൾ: അബ്ദുൽ സത്താർ, അബ്ദുൽ ഖാദർ, സുബൈർ, സുഹ്റ, നാസിയ, മിസ്രിയ, സഫിയ.
Keywords: Kerala, News, Kasaragod, Top-Headlines, Death, Obituary, Oman, Choori, Man, Kasargod native dies in Oman.
< !- START disable copy paste -->