കാസര്‍കോട് സ്വദേശിനി ന്യൂസിലാന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ചു
Aug 18, 2014, 02:44 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2014) കാസര്‍കോട് സ്വദേശിനി ന്യൂസിലാന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ചു. മൊഗ്രാല്‍ പുത്തൂരിലെ ഫസല്‍ മന്‍സിലില്‍ അക്ബര്‍ ജുനൈദിന്റെ ഭാര്യ സീനത്ത് റഹ്മാന്‍ (30) ആണ് മരിച്ചത്.
ആശുപത്രിയിലെ ഉദ്യോഗസ്ഥയായ സീനത്ത് ജോലി കഴിഞ്ഞ് പെര്‍മാസ്റ്റം നോര്‍ത്തിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയില്‍ വളവില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് നാട്ടില്‍ മരണ വിവരം അറിയുന്നത്. ബന്തിയോട്ടെ അബ്ദുര്‍ റഹ്മാന്‍ - കുമ്പളയിലെ സുഹറ ദമ്പതികളുടെ മകളാണ്. അഞ്ച് വര്‍ഷമായി ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തുവരുന്ന സീനത്തും, അക്ബറും ഒരു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍വന്നു മടങ്ങിയത്.
ഏകമകള്‍ ലാനിക്ക (നാല് വയസ്). സഹോദരി: ഹസ്മത്ത് റഹ്മാന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords : Kasaragod, Kerala, Accident, Death, Obituary, Kumbala, New zealand, Seenath Rahman.