തൃശൂരില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റവരില്‍ കൂടുതലും കാസര്‍കോട് സ്വദേശികള്‍
Jun 10, 2017, 11:21 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 10.06.2017) തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ബന്തടുക്ക സ്വദേശി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ലോറിഡ്രൈവര്‍ ബന്തടുക്ക മലാംകുന്ന് സ്വദേശി ചന്ദ്രശേഖര്‍ (60) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പകരക്കാരനായ ഡ്രൈവര്‍ മാനടുക്കം സ്വദേശി ബിജു ഉള്‍പെടെ രണ്ടുപേര്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇരിഞ്ഞാലക്കുടക്കടുത്ത് വലപ്പാടാണ് അപകടം നടന്നത്.
കാസര്‍കോട്ട് നിന്നും കോട്ടയത്തേക്ക് റബ്ബര്‍ ഷീറ്റ് കൊണ്ടുപോയി തിരികെ പിണ്ണാക്കുമായി വരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ചന്ദ്രശേഖര്‍ ഓടിച്ച ലോറി വെള്ളരിക്കുണ്ട് - ചെറുപുഴ - കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന നിര്‍മല ബസുമായാണ് കൂട്ടിയിടിച്ചത്. വെള്ളരിക്കുണ്ട്, ബളാല്‍, ഭീമനടി, ചിറ്റാരിക്കാല്‍, ഈസ്റ്റ് വെസ്റ്റ് എളേരി, കരിന്തളം, പയ്യന്നൂര്‍ ഭാഗങ്ങളിലെ നിരവധി പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖരനെയും ബിജുവിനെയും ഉടന്‍ തൃശൂര്‍ അമലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചന്ദ്രശേഖരന്‍ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ തൃശൂരിലേക്ക് പോയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.
ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് - ബന്തടുക്ക റൂട്ടില്‍ സര്‍വീസ് നടത്തുന്ന വരദരാജ്‌പൈ ബസില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്നു. പരേതരായ നാരായണന്‍ നായര്‍ - കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. കല്ല്യോട്ട് സ്വദേശിനി ശോഭയാണ് ഭാര്യ. മക്കള്‍: ശ്വേത (മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബംഗളൂരു), ശ്രേയ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ബളാംതോട്). സഹോദരങ്ങള്‍: ഭാസ്‌കരന്‍, ലീല പൊടവടുക്കം, ലളിത മുന്നാട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Thrissur, Lorry, Bus, Accident, Death, Obituary, Kerala.