city-gold-ad-for-blogger

ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയയാള്‍ വിമാനത്തില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.08.2019) ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയയാള്‍ വിമാനത്തില്‍ മരണപ്പെട്ടു. ചേരൂര്‍ മൂല ഹൗസിലെ മൊയ്തീന്‍ കുഞ്ഞി ഹാജി (68) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ ജിദ്ദയില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ ലൈനില്‍ ഭാര്യ ബീഫാത്വിമ, ഭാര്യാസഹോദരന്‍ മുഹമ്മദ്കുഞ്ഞി എന്നിവരോടൊപ്പം മടങ്ങുമ്പോഴായിരുന്നു മരണം.

വിമാനം പറന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മൊയ്തീന്‍ കുഞ്ഞി സീറ്റില്‍ കുഴഞ്ഞ് വീണത്. എമര്‍ജന്‍സി ലാന്‍ഡിംഗിന് പൈലറ്റ് തയ്യാറായെങ്കിലും മരണം സംഭവച്ചതിനാല്‍ കൂടെയുള്ളവര്‍ വേണ്ടെന്ന് വെച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ശേഷം കൊണ്ടോട്ടി ഗവ.ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് മകള്‍ റംലയുടെ ഭര്‍ത്താവ് യൂസുഫ് സഖാഫി നാട്ടില്‍ വെച്ച് മരിച്ചിരുന്നു. എന്നാല്‍ മരണവിവരം മൊയ്തീന്‍ കുഞ്ഞിയെ അറിയിച്ചിരുന്നില്ല.

മറ്റു മക്കള്‍: ഖദീജ, ആഇഷ, മിസ് രിയ, റഹ് മത്ത്, ജുവൈരിയ. മറ്റു മരുമക്കള്‍: പരേതനായ ജാഫര്‍, അബ്ദുര്‍ റഹ് മാന്‍, ഇസ്മാഈല്‍ മൗലവി, ബഷീര്‍ സഖാഫി, സനാസ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, അഹ് മദ്, ബീഫാത്വിമ.

ചേരൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയയാള്‍ വിമാനത്തില്‍ മരിച്ചു


Keywords:  Kerala, kasaragod, news, Obituary, Airport, Kozhikode, Cheroor, Kasargod native dies during flight journey after Hajj  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia