Obituary | കാസർകോട് സ്വദേശി ജോലിക്കിടെ ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
● ദുബൈയിലെ ഒരു ചോക്ലേറ്റ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു
● രണ്ട് മാസം മുമ്പ് നാട്ടിൽ വന്നിരുന്നു
● അറിയപ്പെടുന്ന പൂരക്കളി കലാകാരൻ കൂടിയായിരുന്നു
ദുബൈ: (KasargodVartha) കാസർകോട് സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പാലക്കുന്ന് തെക്കേക്കരയിലെ 'ചെണ്ടാസി'ൽ മോഹനൻ ചെണ്ട (57) യാണ് മരിച്ചത്. ദുബൈയിലെ ഒരു ചോക്ലേറ്റ് കംപനിയിൽ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമെന്നാണ് നിഗമനം.
സഹോദരന്റെ മകന്റെ മരണത്തെ തുടർന്ന് നാട്ടിൽ പോയ മോഹനൻ രണ്ട് മാസം മുൻപാണ് തിരിച്ചുവന്നത്. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. അറിയപ്പെടുന്ന പൂരക്കളി കലാകാരൻ കൂടിയായിരുന്നു മോഹനൻ.
പരേതനായ കണ്ടൻ - മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ സുമിത. ഏക മകൻ ഓംഹരി (ചട്ടംചാൽ ഹയർ സെകൻഡറി സ്കൂൾ എട്ടാം തരം വിദ്യാർത്ഥി). സഹോദരങ്ങൾ: ഉദയമംഗലം സുകുമാരൻ (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി മുൻ പ്രസിഡന്റ്), ശാന്ത, ഗോപാലൻ (ദുബൈ), പുരുഷോത്തമൻ (ഖത്വർ).
#Kasargod #Dubai #Theyyam #obituary #RIP #KeralaNews #Indiandiaspora