Death | കാസർകോട് സ്വദേശിയായ യുവാവ് ദുബൈയിൽ മരിച്ചു

● ദേളിയിൽ താമസിക്കുന്ന അഹ്‌മദ് ഹുനൈഫ് ആണ് മരിച്ചത്.
● ഹോട്ടലിലെ റിസപ്ഷനിസ്റ്റായിരുന്നു.
● മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
ദുബൈ: (KasargodVartha) കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന കാസർകോട്ടുകാരനായ പ്രവാസി യുവാവ് മരിച്ചു. കൊല്ലമ്പാടി സ്വദേശിയും ദേളിയിൽ താമസക്കാരനുമായ അഹ്‌മദ് ഹുനൈഫ് (38) ആണ് മരിച്ചത്. ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹോടലിൽ റിസ്പഷനിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്ന ഹുനൈഫ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജോലി കഴിഞ്ഞതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പരേതനായ സോമാലി അബ്ദുല്ല - സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീബ ആറാട്ടുകടവ്. സാറ മെഹ്‌നൂർ ഏക മകളാണ്. സഹോദരങ്ങൾ: സിറാജ്, മുനീറ, മുംതാസ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. ശനിയാഴ്ച രാത്രിയിലെ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ദുബൈ കെഎംസിസി കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ജനറൽ സെക്രടറി അസ്‌കർ ചൂരി, ഡിസീസ്ഡ് കെയർ ചെയർമാൻ സുഹൈൽ കോപ്പ എന്നിവർ അറിയിച്ചു.
#Dubai #Kasargod #ExpatDeath #Kerala #Obituary #Repatriation