Tragedy | ദുബൈയിൽ നിന്നെത്തിയ ആൾ ഹൃദയാഘാതം മൂലം മരിച്ചു
Updated: Sep 11, 2024, 23:16 IST
Photo: Arranged
● കളനാട് ചാത്തങ്കൈ സ്വദേശിയാണ് മരണപ്പെട്ടത്.
● ദുബൈയിൽ സെയിൽസ്മാനായി ജോലി ചെയ്‌തുവരികയായിരുന്നു.
● ദുബൈയിൽ സെയിൽസ്മാനായി ജോലി ചെയ്‌തുവരികയായിരുന്നു.
മേല്പറമ്പ്: (KasargodVartha) ദുബൈയിൽ നിന്നും നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കളനാട് ചാത്തങ്കൈ മാണിയിലെ ഇബ്രാഹിം (48) ആണ് മരിച്ചത്. പരേതനായ അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ദുബൈയിൽ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഇബ്രാഹിം രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ: സുമയ്യ പാക്യാര. മക്കൾ: ഇർഫാൻ, ഫമീദ.
#DubaiReturnee, #HeartAttack, #KeralaNews, #ExpatTragedy, #Obituary, #LocalNews